News

Vijayapuram Social Service Society

മൂന്നാർ ക്യാൻസർ നിർണ്ണയ പദ്ധതിക്ക് തുടക്കമിട്ടു!

മൂന്നാർ ക്യാൻസർ നിർണ്ണയ പദ്ധതിക്ക് തുടക്കമിട്ടു!

സാമ്പത്തിക വർഷത്തിൽ അഞ്ചുലക്ഷം രൂപ ഈ പദ്ധതിക്ക് വേണ്ടി ആദ്യഘട്ടത്തിൽ ചെലവാക്കുന്നു.ഈ പദ്ധതിയുടെ സംഘാടനം മൂന്നാർ ഗ്രാമപഞ്ചായത്ത്, സാമൂഹികാ ആരോഗ്യ കേന്ദ്രം ദേവികുളം, കാർക്കിനോസ് മൂന്നാർ, മിസ്റ്റ് സൊസൈറ്റി മൂന്നാർ തുടങ്ങിയവരാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രവീണ ആർ ഉദ്ഘാടനം ചെയ്ത

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രാജേന്ദ്രൻ,ഫാദർ ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, ഡോ. ദേവു പ്രകാശ്, കുടുംബ ശ്രീ ചെയർപേഴ്സണൽ സുശീല,ശ്രീ ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിനു ശേഷം പഞ്ചായത്തിലെ ആശാവർക്കർ, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർക്ക് പ്രാഥമിക സർവേയ്ക്കുള്ള പരിശീലനവും നൽകി