News

Vijayapuram Social Service Society

അന്താരാഷ്ട്ര വനിതാ ദിനാചരണം

അന്താരാഷ്ട്ര വനിതാ ദിനാചരണം

അന്താരാഷ്ട്ര വനിതാ ദിനാചരണം March 8 അന്താരാഷ്ട്ര വനിതാദിനത്തോടനു ബന്ധിച്ച് വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി മൂന്നാർ റീജിയണും മൂന്നാർ ഇന്റഗ്രൽ സോഷ്യൽ ട്രാൻസ്ഫോർമേഷൻ സൊസൈറ്റിയും സംയുക്തമായി വനിതാ ദിനാചരണം സംഘടിപ്പിച്ചു. പഴയ മൂന്നാറിൽ നിന്ന് ആരംഭിച്ച വനിതാദിന റാലി മൂന്നാർ എസ് എച് ഓ ശ്രീ മനേഷ് കെ. പൗലോസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനം കവിയും അഭിനേത്രിയും മുൻ വനിതാ കമ്മീഷൻ അംഗവുമായ ഡോ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. വി എസ് എസ് എസ് മൂന്നാർ റീജിയണിന്റെയും മിസ്റ്റ്സ് ന്റെയും ഡയറക്ടറായ റവ.ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വർഗീസ് റ്റിജോ മറ്റപള്ളിയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ജൻ ശിക്ഷൻ സൻസ്ഥൻ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ശ്രീ മധു എസ്, റിസോഴ്സ് പേഴ്സൺ ശ്രീ രാജീവ് ചെല്ലാനം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വനിതകൾക്കും വനിതാ സംഘങ്ങൾക്കും ആയുള്ള സംരംഭകത്വ സാധ്യതകളെക്കുറിച്ച് ദേവികുളം ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ രാജേഷ് കെ. എസ്. ക്ലാസ് നയിച്ചു.തുടർന്ന് വനിതകളുടെ വിവിധ കലാപരിപാടികൾ നടന്നു