
വനിതാദിനാചരണം നടത്തി.
വനിതാദിനാചരണം നടത്തി. കോട്ടയം:വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ മാരാമൺ സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ വച്ച് ആചരിച്ചു. വിജയപുരം രൂപത ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെ ചേരിലിന്റെ അധ്യക്ഷതയിൽ കൂടിയ വനിതാ ദിനാഘോഷ പരിപാടികൾ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാറാ തോമസ് ഉദ്ഘാടനം ചെയ്തു. സജീവം എന്ന പേരിൽ ആരംഭിക്കുന്ന രൂപതയുടെ വിവിധ ലഹരിവിരുദ്ധ പരിപാടികൾ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എസ് ബിനോയി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ദേശീയ കായിക താരം മേരി പിയ നെൽസൺ,സാമൂഹ്യപ്രവർത്തക ലൈല ജോൺ, ഷീ ടാക്സി ഡ്രൈവർ വിജി വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്റ്റെല്ല തോമസ് മുഖ്യ പ്രഭാഷണം നടത്തി.വി.എസ്. എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയ് മേച്ചേരിൽ, അസി. ഡയറക്ടർ ഫാ. ലിനോസ് ബിവേര, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ, കോയിപ്രം ബ്ലോക്ക് മെമ്പർ എൽസി ക്രിസ്റ്റഫർ, പഞ്ചായത്ത് മെമ്പർമാരായ രൻസിൻ കെ രാജൻ,രശ്മി ആർ നായർ വിജയ് അയൽക്കൂട്ടം മേഖലാ പ്രസിഡന്റ് എലിസബേത് ജോബി,ഫാ. ജോഷി പുതുപ്പറമ്പിൽ, ഫാ.സ്റ്റീഫൻ പുത്തൻപറമ്പിൽ എന്നിവർ സംസാരിച്ചു തുടർന്ന് അയൽക്കൂട്ടാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.ദിനാഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന വനിതാദിന വിളംബര റാലി റാന്നി ഡിവൈഎസ്പി ജി സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
