
അന്താരാഷ്ട്ര വനിതാദിനം; വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി
സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രകടനം നടത്തിയ വനജ ബൈജു തെള്ളകം, എൽസി ക്രിസ്റ്റഫർ കോയിപ്രം, കെ.സി ഷെറിൻ മണ്ണക്കനാട്, എബി കുന്നെപറമ്പിൽ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. പെൺകുട്ടികളുടെ ദിനാചരണത്തിൽ ആൺകുട്ടികൾക്കായി നടത്തിയ പ്രതിജ്ഞ മത്സരത്തിൽ വിജയികളായ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിലെ ഏബൽ പൗലോസ് ബിനോയ്, എം.ഡി സെമിനാരി സ്കൂളിലെ അംബരീഷ് പ്രസാദ്, ശ്വാസകോശാർബുദ ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികളായ ഭൂവന അനിൽ, മരിയ ഷാജി, റിയോണ എലിസബത്ത് എന്നിവർക്ക് ക്യാഷ് അവാർഡും ഫലകങ്ങളും വിതരണം ചെയ്തു.വി.എസ്. എസ്.എസ് അസി. ഡയറക്ടർ ഫാ.ലിനോസ് ബിവേര, നഗരസഭാ കൗൺസിലർമാരായ എബി കുന്നെപറമ്പിൽ, മോളിക്കുട്ടി സെബാസ്റ്റ്യൻ,പ്രേമില ജോർജ് എന്നിവർ സംസാരിച്ചു.
